Latest NewsNewsIndia

പ്രധാനമന്ത്രി ഛത്തീസ്ഗഡിൽ: സ്വീകരണം നൽകി മുഖ്യമന്ത്രിയും ഗവർണറും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്തീസ്ഗഡിലെത്തി. റായ്പൂരിലെത്തിയ അദ്ദേഹത്തെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദനും ചേർന്നാണ് സ്വീകരിച്ചത്. റായ്പൂരിൽ 7,600 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. റായ്പൂർ-വിശാഖപട്ടണം ആറുവരി പാതയുടെ തറക്കല്ലിടൽ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.

Read Also: ലെസ്ബിയൻ പങ്കാളികളായ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം;  ഹൈക്കോടതി ഉത്തരവ്

തുടർന്ന് അദ്ദേഹം യുപിയിലെ ഗോരഖ്പൂരിലേക്ക് പോകും. ഗീതാ പ്രസ് ഗോരഖ്പൂരിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. അതിനുശേഷം ഗോരഖ്പൂർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് വന്ദേഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് ഗോരഖ്പൂർ റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിന് അദ്ദേഹം തറക്കല്ലിടുകയും ചെയ്യും.

അതിനുശേഷം, വൈകുന്നേരം ഏകദേശം 5 മണിയോടെ പ്രധാനമന്ത്രി വരാണസിയിൽ എത്തിച്ചേരും. വാരണാസിയിൽ അദ്ദേഹം ഒരു പൊതു പരിപാടിയിൽ പങ്കെടുക്കും. ജൂലൈ 8 ന് രാവിലെ 10:45 നാണ് പ്രധാനമന്ത്രി തെലങ്കാനയിൽ എത്തുന്നത്. നിരവധി പദ്ധതികളുടെ തറക്കല്ലിടൽ തെലങ്കാനയിൽ അദ്ദേഹം നിർവ്വഹിക്കും. ഏകദേശം 4.15 ഓടെയാണ് അദ്ദേഹം രാജസ്ഥാനിലെത്തുന്നത്.

ബിക്കാനീറിൽ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും ക്ഷേമവും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന 24,300 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും അദ്ദേഹം നടത്തും.

Read Also: ഖാലിസ്ഥാന്‍ നേതാവിന്റെ മരണത്തില്‍ ആശയകുഴപ്പം: മരിച്ചെന്ന വാർത്തകൾക്കിടെ ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തി വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button