ErnakulamKeralaNattuvarthaLatest NewsNews

‘വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്, എത്ര തവണ പറഞ്ഞു?’: ദുഷ്പ്രചാരണങ്ങൾക്കെതിരെ രേണു

കൊച്ചി: തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു. കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായത്. സുധിയുടെ ഓർമ്മയ്ക്കായി ചില റീലുകൾ രേണു ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ സുധി മരിച്ച് മാസങ്ങൾക്കുള്ളിൽത്തന്നെ രേണു സോഷ്യൽ മീഡിയയിൽ സജീവമായെന്ന രീതിയിൽ വ്യാപകമായ പ്രചാരണമുണ്ടായി. ഇതേത്തുടർന്നാണ് രേണു കുറിപ്പുമായി രംഗത്തെത്തിയത്.

താൻ  ഇപ്പോഴിട്ട റീലുകളെല്ലാം സുധി ഒപ്പമുള്ളപ്പോൾ ചെയ്തതായിരുന്നുവെന്ന് രേണു സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. വീണ്ടും എന്തിനാണ് തന്നെ വേദനിപ്പിക്കുന്നതെന്ന് അവർ ചോദിച്ചു. സുധി ചേട്ടൻ നേരിട്ടുവന്ന് ഇതിനുള്ള മറുപടി തന്നാലും വീണ്ടും ന്യൂസ് വീണ്ടും വന്നുകൊണ്ടിരിക്കും. താൻ എന്തുചെയ്യാനാണെന്നും അവർ ചോദിച്ചു.

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിക്കുന്നവർ അറിയാൻ

‘വീണ്ടും ന്യൂസ് കണ്ടു. ഞാൻ റീൽസ് ചെയ്തു നടക്കുന്നു എന്ന്. ഇന്നലെ രാത്രി ഒരു യൂട്യൂബ് ചാനലിൽ ഈ റീൽസും വന്നേക്കുന്നു. ഏട്ടൻ മരിച്ച് ഒരുമാസത്തിനകം ഞാൻ റീൽസ് ചെയ്തു നടക്കുകയാണെന്ന്. ഞാൻ ഇത് വായിക്കാറില്ല. ഓരോരുത്തർ അയച്ചു തരുമ്പോൾ, ഇൻസ്റ്റഗ്രാം ഉപയോ​ഗിക്കാത്തവരൊക്കെ ഇതൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോൾ എനിക്കുണ്ടാകുന്ന സങ്കടം. ഞാൻ ഇൻസ്റ്റഗ്രാം, എഫ്ബി എല്ലാം ലോ​ഗ് ഔട്ട് ചെയ്യുകയാണ്. ഇത്തരം ന്യൂസുകൾ ആരും എനിക്ക് സെന്റ് ചെയ്യരുത്’, രേണു സോഷ്യൽ മീഡിയയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button