ബംഗളൂരു: രാജ്യത്ത് തക്കാളിക്ക് വില കുതിച്ചുയര്‍ന്നതോടെ വ്യാപക മോഷണം നടക്കുന്നുവെന്ന് പരാതിയുമായി കര്‍ഷകര്‍ രംഗത്ത്. കര്‍ണാടകത്തിലെ ഹാസനില്‍ സോമനഹള്ളി ഗ്രാമത്തിലെ കൃഷിയിടത്തില്‍ നിന്ന് കഴിഞ്ഞദിവസം രണ്ടരലക്ഷം രൂപയുടെ തക്കാളിയാണ് മോഷണം പോയത്. വില്‍പ്പനയ്ക്കായി ചാക്കില്‍ നിറച്ചുവച്ചിരുന്ന തക്കാളിയാണ് മോഷണം പോയത്.
Read Also: കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ച് കളക്ടർ
പരാതിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാക്കളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഓരോദിവസവും തക്കാളിയുടെ വില കുതിച്ചുകയറുകയാണ്. ചില്ലറ വിപണിയില്‍ പലയിടത്തും ഒരുകിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണ് വില. മൊത്തവിപണിയില്‍ 120 രൂപയുമുണ്ട്. ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളാണ് രാജ്യത്ത് തക്കാളി കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നത്. കനത്ത മഴ കാരണം ആന്ധ്രയില്‍ ഇത്തവണ തക്കാളികൃഷി വന്‍തോതില്‍ നശിച്ചിരുന്നു.
Post Your Comments