KottayamNattuvarthaLatest NewsKeralaNews

മണിമലയാറ്റിൽ നിന്നും വെള്ളം ഇരച്ചെത്തി: തിരുവല്ല എം.സി റോഡിൽ വെള്ളം കയറി, ഗതാഗതം ‌തടസപ്പെട്ടേക്കും

ഇന്ന് പുലർച്ചയോടെയാണ് മണിമലയാറ്റിൽ നിന്നും വെള്ളം ഇരച്ചെത്തിയത്

തിരുവല്ല: തിരുവല്ല എം.സി റോഡിൽ വെള്ളം കയറി. തിരുമൂലപുരത്തിനും കുറ്റൂരിനും ഇടയിൽ മണ്ണടിപറമ്പ് ഭാഗത്താണ് റോഡിൽ വെള്ളം കയറിയത്. ഇന്ന് പുലർച്ചയോടെയാണ് മണിമലയാറ്റിൽ നിന്നും വെള്ളം ഇരച്ചെത്തിയത്.

Read Also : മഴയ്‌ക്കൊപ്പം പടർന്നുപിടിച്ച് പനിയും, കഴിഞ്ഞ ദിവസം ചികിത്സ തേടിയത് 10,594 പേർ, 7 മരണം

റോഡിന് കുറുകെ ശക്തമായ ഒഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. റോഡിന്‍റെ 200 മീറ്ററോളം ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത രീതിയിൽ വെള്ളം ഉയരുകയാണ്.

വെള്ളക്കെട്ടിൽ അകപ്പെട്ട് എൻജിൻ ഓഫ് ആയി പോകുന്ന വാഹനങ്ങൾ സമീപവാസികൾ ചേർന്ന് കരക്ക് എത്തിക്കുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് റോഡിന്‍റെ ഇരുദിക്കുകളിലുമായി വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. വെള്ളം ഇനിയും ഉയർന്നാൽ ഗതാഗതം പൂർണമായി തടസപ്പെടുന്ന സ്ഥിതിയാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button