ആലപ്പുഴ: സക്കരിയ ബസാറിലെ ഹാഷ്മിയ മഖാം മസ്ജിദിലെ കാണിക്കവഞ്ചിയിൽനിന്ന് പണം മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്ത് കുടവൂർ ചാരുവിള പുത്തൻവീട്ടിൽ മുഹമ്മദ് ഹാദിയെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നിർദേശാനുസരണം എറണാകുളത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : യുവതീ-യുവാക്കള്‍ പള്ളികളില്‍ പോകുന്നില്ല, പലയിടത്തും പള്ളികള്‍ വില്‍പ്പനയ്ക്ക്: എം.വി ഗോവിന്ദന്
കഴിഞ്ഞ 29-ന് ആണ് സംഭവം. പകൽ അതിക്രമിച്ച് കയറി മസ്ജിദിനുള്ളിൽ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചി പൊളിച്ച് അതിലുണ്ടായിരുന്ന പണം മോഷ്ടിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. പള്ളിയുടെ സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയിൽ നിന്നുള്ള ചിത്രമാണ് പ്രതിയെക്കുറിച്ചുള്ള സൂചന നൽകിയത്.
തിരുവനന്തപുരത്തും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments