PathanamthittaNattuvarthaLatest NewsKeralaNews

ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയതിന് അറസ്റ്റിലായ പ്രതി എസ്ഐയുടെ കൈ തല്ലിയൊടിച്ചു

തിരുവല്ല: ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയതിന് അറസ്റ്റിലായ പ്രതി എസ്ഐയെ അക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ കാഞ്ഞിരവേലി സ്വദേശി അഭിലാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറൻമുള സ്റ്റേഷനിലെ എസ്ഐ സാജു പി ജോർജിനെയാണ് ഇയാൾ ആക്രമിച്ചത്. എസ്ഐയുടെ വലത് കൈക്ക് ഒടിവുണ്ട്.

ചൊവ്വാഴ്ച രാത്രി മദ്യപിച്ച പ്രതി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ബഹളം വെക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് ഡ്യുട്ടിയിലുണ്ടായിരുന്ന സാജു പി ജോർജ് ആശുപത്രിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഒന്‍പതു വയസുകാരിക്കും അമ്മയ്ക്കും മുന്നില്‍ അശ്ശീല പദപ്രയോഗവും നഗ്നതാ പ്രദര്‍ശനവും: യുവാവിന് മൂന്ന് വര്‍ഷം തടവ്

ആറൻമുള പൊലീസ്റ്റേഷൻ കെട്ടിടം രണ്ടാമത്തെ നിലയിലാണ് പ്രവർത്തിക്കുന്നത്. താഴത്തെ നിലയിൽ നിന്നും പ്രതിയുമായി പടി കയറുന്നതിനിടെ എസ്ഐയെ ആക്രമിക്കുകയായിരുന്നു.അടിയേറ്റ് വീണപ്പോഴാണ് കൈക്ക് ഒടിവുണ്ടായത്. ഉടൻ തന്നെ മറ്റ് പൊലീസുകാർ പ്രതിയെ പിടികൂടി.

കോഴഞ്ചേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാജു പി ജോർജിന് കൈയിൽ സ്റ്റീൽ റോഡ് ഇടുന്നതിനായി നാളെ ശസ്ത്രകിയ നടത്തും. അതേസമയം, കേസ് ഒതുക്കി തീർക്കാനുള്ള ശ്രങ്ങൾ നടക്കുന്നതായും ആക്ഷേപമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button