KeralaLatest NewsNews

ഒന്‍പതു വയസുകാരിക്കും അമ്മയ്ക്കും മുന്നില്‍ അശ്ശീല പദപ്രയോഗവും നഗ്നതാ പ്രദര്‍ശനവും: യുവാവിന് മൂന്ന് വര്‍ഷം തടവ്

2021 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം

തിരുവനന്തപുരം: ഒന്‍പത് വയസുകാരിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തിൽ അഴൂര്‍ ശാസ്തവട്ടം ചരുവിള പുത്തന്‍ വീട്ടില്‍ മനോജിനെ തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പ്രതിക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ജഡ്ജി ആര്‍ രേഖ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്ന് വിധി ന്യായത്തില്‍ പറഞ്ഞു. പിഴത്തുക കുട്ടിക്ക് നല്‍കണം.

read also: രാജ്യത്ത് ആര് പ്രധാനമന്ത്രിയായാലും വിവാഹം കഴിച്ചിരിക്കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്

2021 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി റോഡിലൂടെ നടന്ന് പോകുമ്പോള്‍ അശ്ലീല പദപ്രയോഗങ്ങളോടെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തപ്പോള്‍ അവരോടും പ്രതി അശ്ശീല പദപ്രയോഗം നടത്തി. മറ്റൊരു കുട്ടിയെ അശ്ലീല വിഡിയോ കാണിച്ച കേസില്‍ റിമാന്‍ഡിലാണ് പ്രതി മനോജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button