
അലനല്ലൂർ: വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചതായി പരാതി. കോട്ടോപ്പാടം കൊടക്കാട് നാലകത്തുംപുറം സ്വദേശി തെഷ് രീഫ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തിച്ചത്.
ചൊവ്വാഴ്ച രാത്രി 12-നും ബുധൻ രാവിലെ ആറിനും ഇടയിലാണ് സംഭവം നടന്നതെന്നാണ് സൂചന. പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ തെഷ് രീഫ് ജോലി കഴിഞ്ഞ് രാത്രി 10-ന് ബൈക്ക് കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതായിരുന്നു. ബുധനാഴ്ച രാവിലെ ആറിനാണ് വാഹനം കത്തിനശിച്ചത് തെഷ് രീഫിന്റെ സഹോദരന് സദഖത്തുല്ല കണ്ടത്.
തെഷ് രീഫ് നാട്ടുകല്‍ പൊലീസില്‍ പരാതി നല്കി. പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Post Your Comments