KeralaLatest NewsNews

മയക്കുമരുന്ന് കച്ചവടം: രണ്ട് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: ചാക്ക, ഇഞ്ചയ്ക്കൽ ഭാഗങ്ങളിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ തിരച്ചിലിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ആക്ടീവ സ്‌കൂട്ടറിൽ 5.13 ഗ്രാം എംഡിഎംഎയുമായി വന്ന വിതുര സ്വദേശി 25 വയസ്സുള്ള ഷിനു, ആനയറ സ്വദേശി അനീഷ് എന്നിവരെയാണ് ഇഞ്ചയ്ക്കൽ ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read Also: നിങ്ങളുടെ ആലിംഗന ശൈലി നിങ്ങളുടെ ബന്ധത്തെക്കുറിച്ച് എന്താണ് പറയുന്നതെന്ന് മനസിലാക്കാം

സർക്കിൾ ഇൻസ്‌പെക്ടർ ബി എൽ ഷിബുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ അനിൽ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് ബാബു, നന്ദകുമാർ, പ്രബോത്, അക്ഷയ് സുരേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഭവിത, ഡ്രൈവർ അനിൽ കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Read Also: ഏക സിവിൽ കോഡ്: സ്വന്തം നിലപാട് പറയുന്നതിന് പകരം സിപിഎമ്മിനെ അധിക്ഷേപിക്കുന്നത് ഒളിച്ചോട്ടതന്ത്രം: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button