![](/wp-content/uploads/2023/07/venkida.jpg)
കൊട്ടാരക്കര: ലോട്ടറി കടയിൽ മോഷണം നടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി സ്വദേശിയായ വെങ്കിടസുബ്രഹ്മണ്യനാണ് (29) പിടിയിലായത്. കൊട്ടാരക്കര പൊലീസാണ് പിടികൂടിയത്.
Read Also : യുവതീ-യുവാക്കള്‍ പള്ളികളില്‍ പോകുന്നില്ല, പലയിടത്തും പള്ളികള്‍ വില്‍പ്പനയ്ക്ക്: എം.വി ഗോവിന്ദന്
ബുധനാഴ്ച പുലർച്ചെയാണ് സംഭവം. കൊട്ടാരക്കര ചന്തമുക്കിലെ ജയകുമാറിന്റെ ലോട്ടറി കടയുടെ പൂട്ട് പൊളിച്ച് മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന്, സ്ഥലത്തുനിന്ന് പുലമൺ ഭാഗത്തേക്ക് ഓടിപ്പോയതായി വിവരം ലഭിച്ചു. ഉടനെ തന്നെ കൊട്ടാരക്കര പൊലീസ് അവിടെ എത്തുകയും പരിശോധനയിൽ ലോട്ടസ് റോഡിൽ മുത്താരമ്മൻ കോവിലിന് സമീപത്തുനിന്നും മോഷ്ടാവിനെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഒരാഴ്ച മുമ്പും ഈ കടയിൽനിന്ന് 7000 രൂപയും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ച് ആര്യങ്കാവിൽ കൊണ്ടുപോയി തുക കൈക്കലാക്കിയിട്ടുള്ളതായി വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments