ഇരിങ്ങാലക്കുട: ആളൂരിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ വാറന്റ് പ്രതി അറസ്റ്റിൽ. മുനിപ്പാറ സ്വദേശി പള്ളിത്തറ സുബീഷിനെ(34) ആണ് അറസ്റ്റ് ചെയ്തത്.
2021-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയാണ്. അന്ന് പൊലീസ് പിടികൂടിയ ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾക്കെതിരെ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. നിരവധി പേർ പ്രതികളായ സംഭവത്തിൽ 14 കേസുകളാണ് അന്ന് രജിസ്റ്റർ ചെയ്തിരുന്നത്.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ബി. സിബിനും സംഘവും ആണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ വി.പി. അരിസ്റ്റോട്ടിൽ, എ.എസ്.ഐ രാധാകൃഷ്ണൻ, എസ്.സി.പി.ഒ ഇ.എസ്. ജീവൻ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, ഐ.വി. സവീഷ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് പിന്നീട് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു.
Post Your Comments