Latest NewsKerala

പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തൽ , കാറിൽ കയറ്റിക്കൊണ്ടു പോകാനും ശ്രമം : ഡോക്ടർ അറസ്റ്റിൽ

കാക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിക്കു സമൂഹമാധ്യമത്തിലൂടെ അലൻ നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു

കോഴിക്കോട്: പെൺകുട്ടിക്ക് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിൽ നിന്നു കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഡോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ‌ഇയാളെ അറസ്റ്റ് ചെയ്തത്. കാക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിക്കു സമൂഹമാധ്യമത്തിലൂടെ അലൻ നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു.

പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾ ആസൂത്രണം ചെയ്തതു പ്രകാരം ഇന്നലെ രാവിലെ ഡോക്ടറോടു ബീച്ചിലെത്താൻ ആവശ്യപ്പെട്ടു. കണ്ണൂരിൽനിന്ന് അലൻ കാറിൽ ബീച്ച് റോഡിലെത്തി. കുട്ടിയെ ബന്ധപ്പെട്ടപ്പോൾ കടപ്പുറത്തേക്കു വരാൻ പറഞ്ഞു. അലൻ കടപ്പുറത്ത് എത്തിയതോടെ കാത്തുനിന്ന പെൺകുട്ടിയുടെ ബന്ധുക്കൾ തടഞ്ഞുവയ്ക്കുകയായിരുന്നു.

പിന്നീട് വെള്ളയിൽ പോലീസിനെ വിവരം അറിയിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നു പോലീസ് കണ്ടെത്തി. ഇതിനു പിന്നാലെ ഇന്നലെ വൈകിട്ടോടെ പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. അലന്റെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button