KeralaLatest NewsNews

കേരളത്തില്‍ നടക്കുന്ന മാധ്യമ വേട്ടയ്‌ക്കെതിരെ പ്രതികരിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമ: സന്ദീപ് വചസ്പതി

ആലപ്പുഴ: കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രസ്ഥാപനത്തിന് എതിരെ പിണറായി സര്‍ക്കാര്‍ നടത്തുന്ന മാധ്യമവേട്ടയെ അപലപിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ഈ മാധ്യമ വേട്ടയ്ക്ക് എതിരെ പ്രതികരിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടേയും കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഓണ്‍ലൈന്‍ പത്രത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്.

Read Also: പത്രാധിപർ കേസിലുൾപ്പെട്ടതിന്റെ പേരിൽ ജീവനക്കാരെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല: കോം ഇൻഡ്യ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘കേരളത്തില്‍ നടക്കുന്ന മാധ്യമ വേട്ടയ്‌ക്കെതിരെ പ്രതികരിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്. പിണറായി വിജയന്‍ ഒരു Marunadan Malayali അടച്ചു പൂട്ടാന്‍ ശ്രമിക്കുമ്പോള്‍ നാം ഓരോരുത്തരും മറുനാടന്‍ റിപ്പോര്‍ട്ടര്‍മാരായി മാറുക. നമുക്ക് മറുനാടന് വേണ്ടി വാര്‍ത്തകള്‍ അവതരിപ്പിക്കാം. നിങ്ങള്‍ ചെയ്യുന്ന വാര്‍ത്തകള്‍ +91 99478 63626 എന്ന നമ്പറിലേക്ക് വാട്‌സ്ആപ് ചെയ്യുക. തെരഞ്ഞെടുക്കുന്ന വാര്‍ത്തകള്‍ മറുനാടന്റെ പോര്‍ട്ടലില്‍ അവര്‍ പ്രസിദ്ധീകരിക്കും.
കേരളം മുഴുവന്‍ മറുനാടന്‍ ഓഫീസുകള്‍ തുറക്കട്ടെ. ഓരോരുത്തരും റിപ്പോര്‍ട്ടര്‍മാരാകട്ടെ. ഒപ്പം ജനശക്തി എഡിറ്റര്‍ ജി ശക്തിധരനെതിരായ ഓണ്‍ലൈന്‍ അധിക്ഷേപത്തെയും ചെറുക്കണം. പിണറായിയുടെ ഫാസിസത്തെ പ്രതിരോധിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ച് ആദ്യ വാര്‍ത്ത അവതരിപ്പിക്കുന്നു’.

shortlink

Related Articles

Post Your Comments

Related Articles


Back to top button