ധനകാര്യ മേഖലയിൽ വീണ്ടും ലയനം നടപടികൾക്ക് തുടക്കമിടുന്നു. ഇത്തവണ ഐഡിഎഫ്സി ലിമിറ്റഡും, ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും ഒന്നാകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ലയനത്തിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. ഐഡിഎഫ്സി ബാങ്കിൽ 40 ശതമാനം ഓഹരി പങ്കാളിത്തമാണ് ഐഡിഎഫ്സി ലിമിറ്റഡിന് ഉള്ളത്. 2023 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം, ഐഡിഎഫ്സി ബാങ്കിന്റെ മൊത്തം ആസ്തി 2.4 ലക്ഷം കോടി രൂപയും, വരുമാനം 27,194.51 കോടി രൂപയുമാണ്.
രണ്ട് ലിസ്റ്റഡ് സ്ഥാപനങ്ങളുടെയും ഓഹരി ഉടമകൾക്ക് പുറമേ, റിസർവ് ബാങ്ക്, സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, നാഷണൽ ലോ ട്രൈബ്യൂണൽ, സ്റ്റോക്ക് എക്സ്ചേഞ്ച്, മറ്റ് സ്റ്റാറ്റ്യൂട്ടറി- റെഗുലേറ്ററി അതോറിറ്റികൾ എന്നിവയുടെയും അനുമതി ആവശ്യമുണ്ട്. എല്ലാ അനുമതികളും ലഭിച്ചാൽ മാത്രമാണ് ലയന നടപടികൾ വിജയകരമായി പൂർത്തിയാക്കുകയുള്ളൂ. ഇതിനായി 12- 15 മാസം വരെ കാലതാമസം എടുത്തേക്കുമെന്നാണ് സൂചന.
Also Read: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
Post Your Comments