ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ ഇ- കൊമേഴ്സിന്റെ ഭാഗമാകാൻ ഒരുങ്ങി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്. പേടിഎം, സ്നാപ്ഡീൽ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് പിന്നാലെയാണ് ഐഡിഎഫ്സി ബാങ്കും ഒഎൻഡിസിയിലേക്ക് ചുവടുറപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി, ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും ഒഎൻഡിസിയും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.
ഇരു കമ്പനികളും കൈകോർത്തതോടെ, ഐഡിഎഫ്സി ബാങ്കിൽ കറന്റ് അക്കൗണ്ട് ഉള്ള ചെറുകിട കച്ചവടക്കാരെ ഒഎൻഡിസി നെറ്റ്‌വർക്കിന്റെ ഭാഗമാക്കാനാണ് പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികളും ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഇതോടെ, കച്ചവടക്കാരുടെ വിൽപ്പന ഉയരുമെന്നാണ് വിലയിരുത്തൽ.
Also Read: വളനിർമ്മാണ മേഖല: സ്വകാര്യവൽക്കരണം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
നിലവിൽ, കേരളത്തിൽ നിന്നുള്ള നഗരങ്ങൾ ഉൾപ്പെടെ 34 ഓളം നഗരങ്ങളിൽ ഒഎൻഡിസി പരീക്ഷണാർത്ഥം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഏകദേശം 17 പ്ലാറ്റ്ഫോമുകളാണ് ഒഎൻഡിസിയുടെ ഭാഗമാകാൻ സാധ്യത. ഇ- കൊമേഴ്സ് കമ്പനികളുടെ സഹായമില്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കുമെന്നതാണ് ഒഎൻഡിസിയുടെ പ്രധാന പ്രത്യേകത. യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നത് പോലെ, ആപ്ലിക്കേഷൻ ഏതായാലും ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാൻ സാധിക്കും.
Post Your Comments