എച്ച്ഡിഎഫ്സി- എച്ച്ഡിഎഫ്സി ബാങ്ക് ലയനത്തിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു. നിക്ഷേപകർ കാത്തിരുന്ന ലയനം ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിലാകുക. ഇത് സംബന്ധിച്ച വിവരങ്ങൾ ചെയർമാൻ ദീപക് പരേഖ് പുറത്തുവിട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ലയനത്തിന് അംഗീകാരം നൽകുന്നതിനായി എച്ച്ഡിഎഫ്സിയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും ബോർഡ് അംഗങ്ങളുടെ യോഗം ജൂൺ 30ന് ചേരുന്നതാണ്.
ജൂലൈ 13ന് എച്ച്ഡിഎഫ്സി ഓഹരികൾ വിപണിയിൽ നിന്നും ഡീലിസ്റ്റ് ചെയ്യുന്നതാണ്. ലയനം യാഥാർത്ഥ്യമാകുന്നതോടെ, ആകെ മൂല്യം 18 കോടി രൂപയായി ഉയരും. ഇതിനോടൊപ്പം എച്ച്ഡിഎഫ്സിയുടെ ഓരോ ഓഹരി ഉടമയ്ക്കും 25 ഷെയറുകൾക്ക് പകരം, എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഷെയറുകൾ സ്വന്തമാകുന്നതാണ്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇരുകമ്പനികളും ലയനത്തിന് താൽപ്പര്യം പ്രകടിപ്പിച്ചത്. ഇതിനായി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്‍റെ അനുമതിയും കഴിഞ്ഞ വർഷം തന്നെ നേടിയിട്ടുണ്ട്. ലയനത്തോടെ, ലോകത്തിലെ തന്നെ പത്താമത്തെ ഏറ്റവും വലിയ ബാങ്കായി എച്ച്ഡിഎഫ്സി മാറുന്നതാണ്.
Also Read: മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കി ഗവർണർ
Post Your Comments