രാജ്യത്തെ നാല് പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളെ എൽഐസിയിലേക്ക് ലയിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. നാല് കമ്പനികളുടെ ലയനം പൂർത്തിയാകുന്നതോടെ, എൽഐസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാകും. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും പൊതുമേഖലാ സ്ഥാപനവും കൂടിയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.
ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി എന്നിവയാണ് എൽഐസിയിൽ ലയിക്കുന്ന ജനറൽ ഇൻഷുറൻസ് കമ്പനികൾ. ലയനത്തിന് മുന്നോടിയായി ഇൻഷുറൻസ് ആക്ട് 1938, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ആക്ട് 1999 എന്നിവ ഭേദഗതി ചെയ്യാൻ പദ്ധതിയിടുന്നുണ്ട്. അടുത്ത ബജറ്റ് പ്രഖ്യാപനത്തിലാണ് ലയനവുമായി ബന്ധപ്പെട്ടുള്ള തീരുമാനം ഉണ്ടാവുക.
Also Read: ശത്രുദോഷങ്ങളും ആഭിചാര ക്രിയകളുടെ ദോഷവും അകലാന്‍ ചെയ്യേണ്ടത്
തന്ത്രപ്രധാന മേഖലകളിലൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം കുറയ്ക്കുക എന്നതാണ് ഈ ലയനത്തിലൂടെ ലക്ഷ്യമിടുന്നത്. ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇസിജി ലിമിറ്റഡ്, അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി എന്നിവയും കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളാണ്.
Post Your Comments