Latest NewsNewsBusiness

ഐഡിഎഫ്സി: ദീർഘകാലാടിസ്ഥാനത്തിൽ നേട്ടം കൊയ്യാവുന്ന മിഡ്ക്യാപ് ഫണ്ടുകൾ ഇന്ന് അവതരിപ്പിക്കും

മിഡ്ക്യാപുകളിൽ ലാർജ്ക്യാപുകളെ അപേക്ഷിച്ച് താരതമ്യേന റിസ്ക്- അഡ്ജസ്റ്റ് റിട്ടേണാണ് ഉള്ളത്

മിഡ്ക്യാപ് ഫണ്ടുകൾ അവതരിപ്പിക്കാനൊരുങ്ങി ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട്. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഇത്തവണ മിഡ്ക്യാപ് ഫണ്ടുകൾ അവതരിപ്പിക്കാൻ ഇരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ നേട്ടം കൈവരിക്കാൻ സാധിക്കുന്ന തരത്തിലുള്ള മിഡ്ക്യാപ് ഫണ്ടുകൾക്കാണ് ഐഡിഎഫ്സി രൂപം നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഫണ്ട് ഓഫർ ഇന്ന് ആരംഭിക്കുകയും ഓഗസ്റ്റ് 11 ന് സമാപിക്കുകയും ചെയ്യും.

ഓപ്പൺ എൻഡഡ് ഇക്വിറ്റി സ്കീമായ ഫണ്ട് മിഡ്ക്യാപ് വിഭാഗത്തിലെ ഇക്വിറ്റികളിലും ഇക്വിറ്റി- ലിങ്ക്ഡ് സെക്യൂരിറ്റികളിലുമാണ് നിക്ഷേപം നടത്താൻ സാധിക്കുക. ഇവയിൽ നിക്ഷേപിച്ചതിനുശേഷം ദീർഘകാല മൂലധന വില മതിപ്പ് സൃഷ്ടിക്കാനാണ് ഐഡിഎഫ്സി ലക്ഷ്യമിടുന്നത്. മിഡ്ക്യാപുകളിൽ ലാർജ്ക്യാപുകളെ അപേക്ഷിച്ച് താരതമ്യേന റിസ്ക്- അഡ്ജസ്റ്റ് റിട്ടേണാണ് ഉള്ളത്.

Also Read: സർക്കാർ സഹായത്തോടെ സ്വകാര്യ പാൽ കമ്പനികൾ പ്രവർത്തനമാരംഭിച്ചേക്കും, അതൃപ്തി പ്രകടിപ്പിച്ച് മിൽമ

shortlink

Post Your Comments


Back to top button