
പാലക്കാട്: വടക്കഞ്ചേരിയില്‍ തെങ്ങ് വീണ് വീട്ടമ്മ മരിച്ചു. പല്ലാറോഡ് സ്വദേശിനി തങ്കമണി (55) ആണ് മരിച്ചത്.
പാടത്ത് ജോലിക്കിടെയാണ് സംഭവം നടന്നത്. തെങ്ങ് കടപുഴകി തങ്കമണിയുടെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. തങ്കമണിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റിട്ടുണ്ട്.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments