ഡെറാഡൂൺ: പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. ചന്ദ്രാവതി എന്ന സ്ത്രീയാണ് മരിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Read Also : പതിനഞ്ച് ദിവസം മുമ്പ് വിവാഹം, നവവധു ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ: സംഭവം തിരുവനന്തപുരത്ത്
ഉത്തരാഖണ്ഡില്‍ സുഖിദാംഗ് മേഖലയിലെ ധുര ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാൻ വനത്തിലേക്ക് പോകുകയായിരുന്ന കുറച്ച് സ്ത്രീകളെ പുലി ആക്രമിച്ചിരുന്നു. പിന്നാലെ, ചന്ദ്രാവതിയെ കടിച്ചുവലിച്ച് കാടിനുള്ളിലേക്ക് പുലി കൊണ്ടുപോയി. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് സ്ത്രീകളാണ് വിവരം ഗ്രാമവാസികളെ അറിയിച്ചത്.
തുടർന്ന്, നടത്തിയ തെരച്ചിലിനൊടുവിൽ വനത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments