രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കർണാടക സന്ദർശിക്കും. ഇത്തവണ കർണാടക അടക്കം 3 സംസ്ഥാനങ്ങളാണ് രാഷ്ട്രപതി സന്ദർശിക്കുക. ഇന്ന് കർണാടകയിലെ മുദ്ദേനഹളളിയിൽ നടക്കുന്ന ശ്രീ സത്യസായി യൂണിവേഴ്സിറ്റി ഫോർ ഹ്യൂമൺ എക്സലൻസിന്റെ രണ്ടാമത്തെ ബിരുദ ദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് വൈകുന്നേരം കർണാടകയിലെ രാജ്ഭവനിൽ പിവിടിജി അംഗങ്ങളുമായും രാഷ്ട്രപതി സംസാരിക്കുന്നതാണ്.
ഇന്ന് മുതൽ ഏഴാം തീയതി വരെയാണ് സന്ദർശനം. കർണാടകയ്ക്ക് പുറമേ, വരും ദിവസങ്ങളിൽ തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും സന്ദർശിക്കുന്നതാണ്. നാളെ അല്ലൂരി സീതാരാമ രാജുവിന്റെ ജന്മ വാർഷിക ആഘോഷങ്ങളിൽ രാഷ്ട്രപതി അധ്യക്ഷത വഹിക്കും. ജൂലൈ അഞ്ചിന് ഗോണ്ട്വാന സർവകലാശാലയുടെ പത്താമത് ബിരുദ ദാന ചടങ്ങിലും സംസാരിക്കുന്നതാണ്. വിവിധ പരിപാടികളിൽ പങ്കെടുത്തതിനുശേഷം ജൂലൈ ആറിന് നാഗ്പൂരിലെ രാജ്ഭവനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വിവിധ വനവാസി വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്യുകയും, ഏഴാം തീയതി സന്ദർശനം പൂർത്തിയാക്കുകയും ചെയ്യും.
Also Read: ഗഗൻയാൻ പേടകം: ‘ക്രൂ മോഡ്യൂൾ’ വീണ്ടെടുക്കാനുള്ള പരിശീലനം സമാപിച്ചു
Post Your Comments