
ദേശീയപാത 66 യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് പ്രവർത്തനമാരംഭിക്കുന്നത് 11 ടോൾ ബൂത്തുകൾ. ദേശീയപാത അതോറിറ്റി നേരിട്ടാണ് ടോളുകൾ പിരിക്കുക. നിർമ്മാണ ചെലവ് തിരിച്ചുകിട്ടിയാൽ ടോൾ തുക 40 ശതമാനമായി കുറയ്ക്കുന്നതാണ്. നിലവിൽ, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ട് ടോൾ ബൂത്തുകളാണ് നിശ്ചയിച്ചിട്ടുള്ളത്. മറ്റു ജില്ലകളിൽ ഓരോ ടോൾ ബൂത്തുകളാണ് ഉണ്ടാവുക. ഏകദേശം 50 കിലോമീറ്റർ മുതൽ 60 കിലോമീറ്ററിനുള്ളിലാണ് ഓരോ ടോൾ ബൂത്തുകളും നിർമ്മിക്കുക.
2025 ഓടെ കാസർഗോഡ് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള ഭാഗം പൂർണമായി തുറക്കാനാണ് ലക്ഷ്യമിടുന്നത്. 646 കിലോമീറ്ററാണ് ദേശീയപാത 66ന്റെ ആകെ നീളം. പണി നടക്കുന്ന റീച്ചുകളിലായി ഏകദേശം 41,000 കോടി രൂപയാണ് നിർമ്മാണ ചെലവായി കണക്കാക്കുന്നത്. ആകെ 20 റീച്ചുകളിലാണ് നിർമ്മാണം നടക്കുന്നത്. അതേസമയം, അരൂർ മുതൽ തുറവൂർ വരെയുള്ള റീച്ചിലെ 12.75 കിലോമീറ്ററിൽ രാജ്യത്തെ ഏറ്റവും നീളമേറിയ ആകാശപാതയുടെ നിർമ്മാണവും അന്തിമ ഘട്ടത്തിലാണ്.
Also Read: അറിയാം ദേവീ ദേവന്മാരുടെ ഇഷ്ട വഴിപാടുകളും മൂല തന്ത്രങ്ങളും
Post Your Comments