Latest NewsIndia

ടോള്‍ ബൂത്തില്‍ അമിത പണപ്പിരിവ് ;മര്യാദക്ക് ജോലി ചെയ്തില്ലെങ്കില്‍ തൊപ്പി തെറിപ്പിക്കുമെന്ന് മന്ത്രിയുടെ വിഡിയോ; അഭിനന്ദിച്ച് പൊതുജനങ്ങള്‍

ജയ്പൂര്‍:   ടോള്‍ ബൂത്തില്‍ നീതി രഹിതമായി പണപ്പിരിവ് നടത്തിയ പൊലീസിന് താക്കീത് നല്‍കിയ മന്ത്രിയുടെ വിഡിയോ വെെറല്‍. രാജസ്ഥാനിലെ യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രിയായ അശോക് ചന്ദ്‌നയാണ് അനധികൃതമായി പണം വാങ്ങിയ പൊലീസുകാരന് താക്കീത് നല്‍കിയത്. പൊലീസുകാരന് താക്കീത് നല്‍കുന്ന മന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് അദ്ദേഹത്തിന് അഭിനന്ദനവുമായി രം​ഗത്തെത്തിയത്.

പൊലീസുകാരന്‍ അനാവശ്യമായി പണം പിരിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് മന്ത്രി തന്നെ നേരിട്ടെത്തുകയായിരുന്നു. പാവപ്പെട്ടവരില്‍ നിന്ന് 100 രൂപ വെച്ച്‌ വാങ്ങുന്നതായി അറിഞ്ഞുവെന്നും ഇത് തുടരാനാണ് ഭാവമെങ്കില്‍ നിങ്ങളുടെ ജോലി അപകടത്തിലാകുമെന്നും മന്ത്രി പറഞ്ഞു. ഇത് അവസാനത്തെ മുന്നറിയിപ്പായി കണക്കാക്കാനും ഈ നടപടി ഇനിയും വെച്ചുപുറപ്പിക്കില്ലെന്നും അദ്ദേഹം പോലീസുകാരനോട് പറഞ്ഞു.

‘ജനങ്ങളില്‍ നിന്നും പണം തട്ടിയെടുക്കാനാണോ നിങ്ങള്‍ ടോള്‍ബൂത്തില്‍ ഇരിക്കുന്നത്?ഒരു കാര്യം ചെയ്യാം പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും നിങ്ങളെ ഞാന്‍ പുറത്താക്കിത്തരാം. എന്നിട്ട് സ്ഥിരമായി ഈ ടോള്‍ ബൂത്തില്‍ ഒരു ജോലിയും തരാം’-മന്ത്രി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button