ജയ്പുർ: ട്രെയിനില്‍ നിന്നും വീണ് പിതാവും അഞ്ച് വയസുകാരിയായ മകളും മരിച്ചു. ഭീമറാവു(35), മകൾ മോണിക്ക എന്നിവരാണ് മരിച്ചത്.
Read Also : രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കർണാടകയിൽ, ഇത്തവണ സന്ദർശിക്കുന്നത് മൂന്ന് സംസ്ഥാനങ്ങൾ
രാജസ്ഥാനില്‍ സിരോഹി ജില്ലയിലെ അബു റോഡ് സ്റ്റേഷനിലാണ് സംഭവം. പാലി ജില്ലയിലെ ഫല്നയിലേക്ക് പോകാൻ ഭാര്യയ്ക്കും ഇരട്ടക്കുട്ടികൾക്കുമൊപ്പമാണ് ഭീമറാവു അബു റോഡ് സ്റ്റേഷനിൽ എത്തിയത്. തിരക്കേറിയ സബർമതി-ജോധ്പൂർ പാസഞ്ചർ ട്രെയിനിൽ കയറുന്നതിനിടയിൽ ഭീമറാവു ബാലൻസ് നഷ്ടപ്പെട്ട് മോണിക്കയോടൊപ്പം ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു.
Read Also : നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാട്ടി തുടർ പഠനത്തിനു ശ്രമിച്ചു: ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ
ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments