തൃശൂർ: ഇലത്താള കലാകാരൻ ചെറുശ്ശേരി ശ്രീകുമാർ പനി ബാധിച്ച് മരിച്ചു. ഇലത്താള കലാകാരൻ വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനാണ് ശ്രീകുമാർ. 41 വയസായിരുന്നു.
Read Also : സിപിഎം ആറ് തവണയെങ്കിലും തന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്: തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് കെ സുധാകരൻ
ഇന്നലെയാണ് പനിയെ തുടർന്ന് ശ്രീകുമാറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിത്. എന്നാൽ, ഇന്ന് പുലർച്ചെയോടെ ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഇലത്താള വാദനത്തിലെ യുവകലാകാരനെയാണ് ശ്രീകുമാറിന്റെ നിര്യാണത്തോടെ നഷ്ടമായത്. തൃശൂർ, ആറാട്ടുപുഴ, തൃപ്രയാർ, കൂടൽ മാണിക്യം, തൃപ്പുണിത്തുറ, ഉത്രാളിക്കാവ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു ശ്രീകുമാർ.
Post Your Comments