KozhikodeKeralaNattuvarthaLatest NewsNews

2024നകം സംസ്ഥാനത്തെ നൂറ് പാലങ്ങൾ ദീപാലംകൃതമാക്കും, പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രമായി മാറും: മുഹമ്മദ് റിയാസ്

കോഴി​ക്കോട്: സംസ്ഥാനത്ത് നൂറ് പാലങ്ങൾ 2024നകം ദീപാലംകൃതമാക്കി മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിദേശ രാജ്യങ്ങളിലുള്ളതു പോലെ നദികൾക്ക് കുറുകെയുളള പാലങ്ങൾ രാത്രി സമയങ്ങളിൽ ദീപാലംകൃതമാക്കി മാറ്റുമ്പോൾ അതും ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ കായംകുളത്തും ബേപ്പൂരുമുള്ള പാലങ്ങൾ ദീപാലംകൃതമാക്കിയപ്പോൾ നിരവധിയാളുകളാണ് ഇവിടങ്ങളിലേക്ക് എത്തിയത്. പാലങ്ങൾ രണ്ട് കരകളെ ബന്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. പല നിലയിലും അത് ജനങ്ങൾക്ക് ആശ്വാസകരമാണ്. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ തെച്ചിപാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവേയാണ് മുഹമ്മദ് റിയാസ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില്‍ ഒരു സംരംഭമോ നിക്ഷേപമോ നടത്തുക എന്നുപറഞ്ഞാല്‍ നെഞ്ചില്‍ ബോംബ് വെച്ചുകെട്ടുന്ന സ്ഥിതി സാബു എം ജേക്കബ്

‘അഞ്ച് വർഷം കൊണ്ട് നൂറ് പാലങ്ങൾ നിർമ്മിച്ച് നാടിന് സമർപ്പിക്കണമെന്നാണ് സർക്കാർ നിശ്ചയിച്ചത്. രണ്ട് വർഷത്തിന് മുമ്പ് തന്നെ 50 പാലങ്ങളുടെ പ്രവർത്തി പൂർത്തികരിക്കാൻ സാധിച്ചു. തെച്ചി പാലത്തിന്റെ പ്രവൃത്തി പൂർത്തിയായതോടെ ചെറുതും വലുതുമായി 61 പാലങ്ങളുടെ പ്രവർത്തനം പൂർത്തിയാക്കി,’ മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button