KeralaLatest NewsNews

വീണ്ടും തെരുവുനായ ആക്രമണം: അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയെ നായ കടിച്ചു

മാവേലിക്കര: സംസ്ഥാനത്ത് വീണ്ടും തെരുനായ ആക്രമണം. കിടപ്പുരോഗിയുടെ മസ്റ്ററിംഗ് നടത്താൻ പോയ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയെ നായ കടിച്ചു. തട്ടാരമ്പലത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായ അപർണയ്ക്കാണ് കടിയേറ്റത്.

Read Also: 2024നകം സംസ്ഥാനത്തെ നൂറ് പാലങ്ങൾ ദീപാലംകൃതമാക്കും, പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രമായി മാറും: മുഹമ്മദ് റിയാസ്

കരിപ്പുഴ സ്വദേശിനിയാണ് അപർണ. ഇവരുടെ ഇടതു കാൽപ്പാദത്തിലാണ് കടിയേറ്റത്. സ്‌കൂട്ടറിനു പിന്നാലെ ഓടിയെത്തിയ നായ ഇവരെ ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകിട്ടു നാല് മണിക്കായിരുന്നു സംഭവം. വഴുവാടി പൊറ്റമേൽകടവിനു സമീപമായിരുന്നു സംഭവം. മസ്റ്ററിംഗ് നടത്തുന്നതിനായി പ്രദേശവാസിയായ സ്മിത ഓമനക്കുട്ടനൊപ്പം സ്‌കൂട്ടറിൽ പോകവെയാണ് അപർണയെ തെരുനായ ആക്രമിച്ചത്.

Read Also: മുഖ്യമന്ത്രിയുടെ അക്കാദമിക് ഉപദേശക സ്ഥാനം വഹിക്കുന്ന അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി പിഎച്ച്ഡി വ്യാജം: ആരോപണവുമായി കെഎസ്‌യു

shortlink

Related Articles

Post Your Comments

Related Articles


Back to top button