ThiruvananthapuramNattuvarthaLatest NewsKeralaNews

ചിലപ്പൻകിളിയേപ്പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു: വി മുരളീധരനെതിരെ വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർ ശനവുമായി വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി. വി മുരളീധരൻ ചിലപ്പൻകിളിയേപ്പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അപഹസിക്കാൻ എന്ത് അനുഭവസമ്പത്താണ് വി മുരളീധരന് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

‘വി മുരളീധരൻ കേരളത്തിൽ വരുന്നതുതന്നെ പ്രസ്താവന ഇറക്കാനാണ്. വി മുരളീധരൻ മുൻകൈയെടുത്തു കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോ? കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദൻ മാസ്റ്റർ. ആ ഗോവിന്ദൻ മാസ്റ്ററെ കുറിച്ചാണ് വി മുരളീധരൻ ആക്ഷേപകരമായ കാര്യങ്ങൾ പറയുന്നത്. വി മുരളീധരന് പൊതുജന പിന്തുണയില്ല. ജനകീയ തിരഞ്ഞെടുപ്പുകളിൽ എപ്പോഴും പരാജയം അനുഭവിച്ചിട്ടുള്ള രാഷ്ട്രീയക്കാരനാണ് വി മുരളീധരൻ,’ ശിവൻ കുട്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button