Latest NewsNewsBusiness

പ്രാരംഭ ഓഹരി വിൽപ്പനയ്ക്കൊരുങ്ങി സെൻകോ ഗോൾഡ്, ജൂലൈ 4 മുതൽ ആരംഭിക്കും

ഐപിഒ വഴി 45 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

പ്രാരംഭ ഓഹരി വിൽപ്പനയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി പ്രമുഖ ജ്വല്ലറി റീട്ടെയിൽ ശൃംഖലയായ സെൻകോ ഗോൾഡ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 4 മുതലാണ് ഐപിഒ ആരംഭിക്കുക. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ ജൂലൈ ആറിന് അവസാനിക്കുന്നതാണ്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 301-317 രൂപ വരെയാണ് പ്രൈസ് ബ്രാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 47 ഓഹരികൾ അടങ്ങിയ ഒരു ലോട്ട് മുതൽ നിക്ഷേപം നടത്താവുന്നതാണ്. ജൂലൈ 14ന് ഓഹരികൾ ബിഎസ്ഇയിലും, എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യുന്നതാണ്.

ഐപിഒ വഴി 45 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 270 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും, നിലവിലുള്ള നിക്ഷേപകരുടെ 135 കോടി രൂപയുടെ ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ്, അംബിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, എസ് ബി ഐ ക്യാപിറ്റൽ മാർക്കറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് മാനേജർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്.

Also Read: വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവം: പ്രതി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button