PalakkadLatest NewsKeralaNattuvarthaNews

വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവം: പ്രതി അറസ്റ്റിൽ

പാലക്കാട്: ആചാരത്തിന്റെ പേരില്‍ വധൂവരന്‍മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ. ഇവരുടെ അയല്‍വാസിയായ സുഭാഷാണ് പിടിയിലായത്. ഇയാൾക്കെതിരെ ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. പല്ലശ്ശന സ്വദേശി സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്‌ലയും നല്‍കിയ പരാതിയിലാണ് നടപടി. ജൂൺ 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.

വിവാഹത്തിന് ശേഷം വധൂവരന്മാര്‍ ഗൃഹപ്രവേശനത്തിന് ഒരുങ്ങുന്നതിനിടെ സുഭാഷ് പിന്നില്‍ നിന്ന് ഇരുവരുടെയും തല കൂട്ടിമുട്ടിക്കുകയായിരുന്നു. ശക്തമായ ഇടിയില്‍ വേദനിച്ച് നിറകണ്ണുകളോടെയാണ് വധു വീട്ടിലേക്ക് കയറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലെത്തിയതോടെ വലിയ ചർച്ചയായി.

വ്യാജ കേന്ദ്ര സർക്കാർ ജോലി നൽകി അരക്കോടിയിലധികം തട്ടിയെടുത്തു : യുവാവ് പിടിയിൽ

ഇതിനിടെ വധൂവരന്മാര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു പെൺകുട്ടിക്കും ആചാരങ്ങളുടെ പേരിൽ ഇത്തരം അനുഭവം ഉണ്ടാകരുതെന്ന് സംഭവത്തിൽ പ്രതികരിച്ച സജ്‌ല വ്യക്തമാക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ട വനിതാ കമ്മീഷന്‍ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button