IdukkiLatest NewsKeralaNattuvarthaNews

മലയോര ജനതയ്ക്കെതിരേ പ്രവര്‍ത്തിക്കുന്ന കള്ളന്‍: ഹരീഷ് വാസുദേവനെതിരെ വിമർശനവുമായി എംഎം മണി

ഇടുക്കി: മൂന്നാർ ഉള്‍പ്പെടെയുള്ള മേഖലയിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഹരീഷ് വാസുദേവനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവും എംഎല്‍എയുമായ
എംഎം മണി. മൂന്നാറിലെ നിര്‍മ്മാണ നിയന്ത്രണത്തില്‍ ഹരീഷ് വാസുദേവനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത് കള്ളനെ കാവല്‍ ഏല്‍പ്പിച്ചത് പോലുള്ള നടപടിയാണെന്ന് എംഎം മണി പറഞ്ഞു.

മൂന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ പരിസ്ഥിതിവിഷയങ്ങളിലാണ് കോടതി അഡ്വ. ഹരീഷ് വാസുദേവനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. മലയോര ജനതയ്ക്കെതിരേ പ്രവര്‍ത്തിക്കുന്ന കള്ളനാണ് ഹരീഷ് വാസുദേവനെന്ന് മണി ആരോപിച്ചു. ഇത് ജനദ്രോഹമാണ്. ഹൈക്കോടതി ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും മണി ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ല: കെ സുധാകരൻ നടത്തിയത് വലിയ തട്ടിപ്പെന്ന് എം വി ഗോവിന്ദൻ

ഹരീഷ് വാസുദേവന്‍ കപടപരിസ്ഥിതിവാദിയാണെന്ന് വിമര്‍ശിച്ച് നേരത്തെ, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസും രംഗത്തെത്തിയിരുന്നു. ഹരീഷിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയ്ക്കു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിവി വര്‍ഗീസ് ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button