Latest NewsKeralaNews

ഇസ്ലാമിക നിയമങ്ങള്‍ ഇപ്പോഴുള്ള രീതിയില്‍ തന്നെ മുന്നോട്ട് പോകണം: സാദിഖ് അലി ശിഹാബ് തങ്ങള്‍

ഏകീകൃത സിവില്‍ കോഡ് വന്നാല്‍ ഒരു മതത്തിന് മാത്രം ആനുകൂല്യം ലഭിക്കില്ല

മലപ്പുറം: ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക പ്രായോഗികമല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. തങ്ങളുടെ അതേ നിലപാടുള്ള പാര്‍ട്ടികളേയും സംഘടനകളേയും യോജിപ്പിച്ച് പ്രക്ഷോഭത്തിന് മുസ്ലീം ലീഗ് തയ്യാറെടുത്തു കഴിഞ്ഞു.

Read Also: ഏക സിവിൽകോഡ് ഇന്ത്യയെ ദുർബലമാക്കും: കെ ടി ജലീൽ

‘ഒരു രാജ്യം ഒരു നീതി എന്നത് ഇന്ത്യയില്‍ നടപ്പാക്കാന്‍ സാധിക്കില്ല. മുസ്ലീമിന്റെ പല അനുഷ്ഠാനങ്ങള്‍ക്കും അത് ബുദ്ധിമുട്ട് ഉണ്ടാക്കും. ഇസ്ലാമിക നിയമങ്ങള്‍ക്ക് ഉണ്ടായതിന് അതിന്റേതായ സാഹചര്യങ്ങള്‍ ഉണ്ടെന്നും കാലങ്ങളായി പിന്തുടരുന്ന ഒന്നിലും മാറ്റത്തിന്റെ ആവശ്യം ഇല്ല’, സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

‘ഏകീകൃത സിവില്‍ കോഡ് എന്ന ആശയം ഭരണഘടന മുന്നോട്ട് വെയ്ക്കുന്നില്ല എന്നും അദ്ദേഹം വാദിച്ചു. ഇസ്ലാമിക നിയമങ്ങളില്‍ മൂല്യച്യുതി ഉണ്ടായിട്ടില്ല. അതിനാല്‍ അതില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യവുമില്ല. ഇസ്ലാമിക നിയമങ്ങള്‍ ഇപ്പോഴുള്ള രീതിയില്‍ തന്നെ മുന്നോട്ട് പോണം. അതില്‍ മാറ്റങ്ങളോ തിരുത്തലുകളോ വരുത്താന്‍ ആര്‍ക്കും അവകാശം ഇല്ല. ഏകീകൃത സിവില്‍ കോഡിനെതിരെ ആരെല്ലാം വരുന്നുവോ അവരെ പിന്തുണക്കുകയും അവരോടൊപ്പം മുസ്ലീം ലീഗ് ശബ്ദം ഉയര്‍ത്തുകയും ചെയ്യും. ഒരൊറ്റ നിയമം എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഒന്നിനുമുള്ള പരിഹാരമല്ല’.

‘ബിജെപി മുന്നോട്ട് വെയ്ക്കുന്നത് പൊളിറ്റിക്കല്‍ സ്റ്റണ്ടാണ്. സാമൂഹ്യ ജീവിതത്തില്‍ ഒരു സുരക്ഷിതത്വം വേണം. വിശ്വാസപരമായ സംരക്ഷണം വേണം. ഭരണ ഘടന മതവിശ്വാസത്തിന് സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്. വിശ്വാസിക്ക് അവന്റെ ആചാരങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. ഏകീകൃത സിവില്‍ കോഡ് വന്നാല്‍ ഒരു മതത്തിന് മാത്രം ആനുകൂല്യം കൊടുക്കാന്‍ പറ്റി എന്ന് വരില്ല. ഒരു മതത്തിന്റെ മാത്രം കാര്യങ്ങളെ അനുവദിച്ച് കൊടുക്കാന്‍ പറ്റി എന്ന് വരില്ല. അപ്പോള്‍ ഒരു മുസ്ലീമിന്റെ പല അനുഷ്ഠാനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവും. അങ്ങനെ വരുന്നത് ശരിയല്ല’, ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button