
ഡെറാഡൂണ്‍: ഏകീകൃത സിവില്‍കോഡ് ഇസ്ലാമിക വിരുദ്ധമല്ലെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ്. രാജ്യം ഒറ്റക്കെട്ടായി ഏകീകൃത സിവില്‍ കോഡിനെ അംഗീകരിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ചിലര്‍ യുസിസി ഇസ്ലാമിക വിരുദ്ധമാണെന്ന് പറയുന്നത്. ഇസ്ലാമിക വിശ്വാസങ്ങളെ തകര്‍ക്കുന്ന ഒന്നും തന്നെ യുസിസിയുടെ ഭാഗമല്ലെന്ന് ഉറപ്പ് പറയാനാകും. ഖുറാനില്‍ പറയുന്നതിന് വിരുദ്ധമായി ഒന്നും തന്നെ യുസിസിയിലില്ലെന്നും ഷദാബ് ഷംസ് പറഞ്ഞു.
Read Also: തണ്ണീര്‍ കൊമ്പന്റെ ജഡം കഴുകന്മാര്‍ തിന്നു തീര്‍ത്തു : കര്‍ണാടക വനംവകുപ്പിന് എതിരെ വ്യാപക വിമര്‍ശനം
‘ഏകീകൃത സിവില്‍കോഡിനെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥ മുസ്ലീങ്ങളല്ല, അവര്‍ രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എന്നിവയുമായി ബന്ധമുള്ളവരാണ് ഇവര്‍. ഇസ്ലാം വിശ്വാസികള്‍ക്ക് യുസിസി പിന്തുടരാം. ഈ ബില്‍ നിങ്ങളുടെ വിശ്വാസങ്ങളെ എതിര്‍ക്കുന്നില്ലെന്ന് എനിക്ക് ഉറപ്പ് പറയാനാകും’, അദ്ദേഹം വ്യക്തമാക്കി.
നാല് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിന് ശേഷമാണ് ഉത്തരാഖണ്ഡില്‍ ഇന്നലെ ഏകീകൃത സിവില്‍ കോഡ് പാസാക്കിയത്. ഇതോടെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്.
Post Your Comments