News

സ്വന്തമായി യാതൊരു ഉറപ്പുമില്ലാത്തവരാണ് പുതിയ ഉറപ്പുകളും പദ്ധതികളുമായി നിങ്ങളുടെ അടുക്കല്‍ വരുന്നത്: പ്രധാനമന്ത്രി മോദി

ഭോപ്പാല്‍: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന് പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സ്വന്തമായി യാതൊരു ഉറപ്പുമില്ലാത്തവരാണ് പുതിയ ഉറപ്പുകളും പദ്ധതികളുമായി നിങ്ങളുടെ അടുക്കല്‍ വരുന്നത്.’ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഒരു പരിപാടിയില്‍ സംസാരിക്കവെ, ‘വ്യാജ ഗ്യാരന്റി’ നല്‍കുന്നവരെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.

Read Also: എംവിആറിന്‍റെ മകനേ, നിങ്ങള്‍ ചവുട്ടിനില്‍ക്കുന്ന ‘റിപ്പോര്‍ട്ടറി’ന്‍റെ ചുവപ്പ് ഞങ്ങള്‍ തൊഴിലാളികളുടെ രക്തമാണ്: കുറിപ്പ്

മധ്യപ്രദേശിലെ ഷാഹ്ദോലില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ, പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ‘കുടുംബ കേന്ദ്രീകൃത’ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വ്യാജ ഉറപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ഒരു കോടി ആയുഷ്മാന്‍ ഭാരത് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, ‘ഈ കാര്‍ഡ് 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയുടെ ഗ്യാരണ്ടിയാണ്, ഇത് മോദിയുടെ ഉറപ്പാണ്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button