കുളത്തൂപ്പുഴ: ജനവാസ മേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ മ്ലാവിനെ മൃഗാശുപത്രിയിലേക്ക് മാറ്റി. കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര ചെമ്പനഴികം ഏലായില്‍ ആണ് സംഭവം.
കഴിഞ്ഞ ദിവസം രാവിലെയാണ് മ്ലാവിനെ അവശനിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ തോട്ടത്തിനുള്ളില്‍ തീറ്റതേടിയ ശേഷം മടങ്ങുന്നതിനിടയില്‍ ഉയരത്തിലുളള മണ്‍തിട്ടയില്‍ നിന്നു നില തെറ്റി താഴേക്ക് പതിച്ചതാകാമെന്നാണ് വനപാലകരുടെ സംശയം. നാട്ടുകാര്‍ ഇടപെട്ട് ദാഹനീര് നല്കി കാട്ടിലേക്കയക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
Read Also : യു.പിയില്‍ വികസനം ശരവേഗത്തില്‍, അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം സെപ്റ്റംബറില്‍ പൂര്‍ത്തിയാകും
തുടര്‍ന്ന്, അഞ്ചല്‍ വനം റെയിഞ്ചില്‍ നിന്നും ഫോറസ്റ്റര്‍ അഭിലാഷിന്റെ നേതൃത്വത്തിലെത്തിയ ആര്.ആര്.ടി. സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും എഴുന്നേല്പ്പിക്കാനാകാത്ത വിധം അവശനിലയിലായതിനാല്‍ മ്ലാവിനെ കൂട്ടിനുളളിലാക്കി വിദഗ്ധ ചികിത്സക്കായി മൃഗാശുപത്രിയിലേക്ക് മാറ്റി.
Post Your Comments