Latest NewsKeralaNews

ചീഫ് സെക്രട്ടറിയുടെയും, സംസ്ഥാന പോലീസ് മേധാവിയുടെയും യാത്രയയപ്പ് ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും യാത്രയയപ്പ് ചടങ്ങും മാതൃഭാഷാ പ്രതിജ്ഞ ശിലാഫലകം അനാച്ഛാദനവും ഓൺലൈൻ നിഘണ്ടു പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജൂൺ 30 വൈകുന്നേരം 4 മണിക്ക് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര വിജിലൻസ് വകുപ്പ് സെക്രട്ടറി ഡോ വേണു വി സ്വാഗതമാശംസിക്കും.

Read Also: വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിലിന് വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയ ഓറിയോൺ ഏജൻസി ഉടമ അറസ്റ്റിൽ

ചീഫ് സെക്രട്ടറി ഡോ വിപി ജോയിയും, സംസ്ഥാന പോലീസ് മേധാവി അനിൽകാന്തും മറുപടി പ്രസംഗം നടത്തും. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ നന്ദി അറിയിക്കും.

Read Also: എം വി ഗോവിന്ദനെതിരായ പരാതി: പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button