ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. നിഖിലിന് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകിയ കൊച്ചിയിലെ ഓറിയോൺ ഏജൻസി ഉടമയാണ് പിടിയിലായത്.
Read Also: ജീന്‍സും ടീഷര്‍ട്ടും ധരിക്കരുത് : വിദ്യാഭ്യാസ വകുപ്പില്‍ നിരോധന ഉത്തരവുമായി സര്‍ക്കാര്‍
പാലാരിവട്ടത്തെ ‘ഓറിയോൺ എഡ്യു വിങ്ങ് ‘ സ്ഥാപനത്തിന്റെ ഉടമ സജു എസ് ശശിധരനെയാണ് അറസ്റ്റ് ചെയ്തത്. ബി.കോം ഡിഗ്രി ഉൾപ്പെടെ അഞ്ച് രേഖകൾ ഇയാൾ വ്യാജമായി ഉണ്ടാക്കിയെന്ന് പോലീസ് വ്യക്തമാക്കി. മാർക്ക് ലിസ്റ്റ്, ടി സി, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് തുടങ്ങിയവയും ഇയാൾ വ്യാജമായി നിർമ്മിച്ചിരുന്നു. പാലാരിവട്ടത്തെ വീടിന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്.
Post Your Comments