ചേർത്തല: ബസ് തൊഴിലാളികൾ തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് ആറ് സ്വകാര്യ ബസുകൾ അടിച്ചു തകർത്തു. ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സംഭവം. ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത മൂന്ന് ബസും പട്ടണക്കാട് നിർത്തിയിട്ട രണ്ടും വയലാർ കവലയിൽ ഒരു ബസുമാണ് അടിച്ചു തകർത്തത്. പട്ടണക്കാട് സ്വദേശിയായ വി എസ് സുനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസുകൾ.
Read Also: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പുതിയ പരിശീലന പരിപാടിയുമായി മൈക്രോസോഫ്റ്റ്, കൂടുതൽ വിവരങ്ങൾ അറിയാം
തൊഴിലാളികൾ തമ്മിൽ തർക്കവും സംഘർഷവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബസുകൾ തല്ലിതകർത്തത്്. ബസ് തൊഴിലാളികളായ വാരനാട് താഴേക്കാട്ട് വിഷ്ണു എസ് സാബു (32), വാരനാട് പടിക്കേപറമ്പുവെളി എസ് ശബരി ജിത്ത്(26) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
Read Also: പ്രതികൂല കാലാവസ്ഥയും, പ്രതിബന്ധങ്ങളും അതിജീവിച്ച് യാത്രികർ! കേദാർനാഥിൽ വൻ ഭക്തജനത്തിരക്ക്
Post Your Comments