ടെക്നോളജി രംഗത്ത് അതിവേഗം വളരുന്ന മേഖലയായ ആർട്ടിഫിഷൽ ഇന്റലിജൻസിൽ നൂതന പരിശീലന പരിപാടിയുമായി മൈക്രോസോഫ്റ്റ്. ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോം വഴിയാണ് പുതിയ പരിപാടികൾക്ക് രൂപം നൽകുന്നത്. നിലവിൽ, ലിങ്ക്ഡ്ഇന്നിന്റെ ‘സ്കിൽസ് ഫോർ ജോബ്സ് പ്രോഗ്രാമിന്’ കീഴിൽ വിവിധ സൗജന്യ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ഉൾപ്പെടുത്തിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചുള്ള കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നത്.
കോഴ്സ് പഠിക്കുന്നവർക്ക് പ്രൊഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സർട്ടിഫിക്കറ്റ് നിലവിൽ ഇംഗ്ലീഷിലാണ് ലഭ്യമാകുക. ഇവ ഉടൻ വൈകാതെ സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, ചൈനീസ്, ജാപ്പനീസ് ഭാഷകളിൽ ലഭ്യമാക്കുന്നതാണ്. നിർദ്ദേശങ്ങൾ നൽകിയാൽ എഴുത്തുകൾ, ചിത്രങ്ങൾ, ശബ്ദങ്ങൾ ഉൾപ്പെടെയുള്ളവർ സൃഷ്ടിച്ചെടുക്കാൻ കഴിവുള്ളയാണ് ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. നിലവിൽ, നിരവധി കമ്പനികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുളള ഫീച്ചറുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
Also Read: റെക്കോർഡ് മുന്നേറ്റവുമായി ആഭ്യന്തര സൂചികകൾ! നേട്ടത്തിലേറി വ്യാപാരം
Post Your Comments