
അടൂർ: പതിനേഴുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ. പെരിങ്ങനാട് അമ്മകണ്ടകര ചാമത്തടത്തിൽ രമേശ് കുമാർ(49) ആണ് അറസ്റ്റിലായത്.
Read Also : കുളിച്ച് കുറി തൊടുന്നതിലുമുണ്ട് കാര്യങ്ങൾ: ദിവസങ്ങൾക്കനുസരിച്ച് കുറി ധരിച്ചാൽ ഗുണങ്ങൾ പലത്
പെൺകുട്ടിയുടെ പിതാവുമായുള്ള സൗഹൃദം മുതലെടുത്താണ് പീഡനം നടത്തിയത്. കുട്ടിയെ റേഡിയോളജി കോഴ്സിന് പ്രവേശനം വാങ്ങിക്കൊടുക്കാമെന്ന പേരിൽ കാറിൽ കയറ്റിക്കൊണ്ട് പോകുകയും യാത്രയ്ക്കിടയിൽ ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് കേസ്. പെൺകുട്ടിയുടെ മൊഴി സ്വീകരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. രമേശ് കുമാറിനെ അറസ്റ്റ് ചെയ്തതിനൊപ്പം വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ കെ.എസ്. ധന്യ, സീനിയർ പൊലീസ് ഓഫീസർ ദീപാകുമാരി, സിപിഒമാരായ സൂരജ്, ശ്യാം, വിജയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments