തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല. ഓപ്പറേഷൻ തിയേറ്ററിലെ വേഷം നിശ്ചയിക്കുന്നത് വിദഗ്ധരാണെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷന് തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥിനികൾ നൽകിയ കത്ത് പുറത്തുവന്നത് ഏറെ വിവാദമായിരുന്നു.
‘പ്രാധാന്യം രോഗിയുടെ ജീവനാണ്, ഒരു മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികൾ അവരുടെ അധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അധ്യാപകർ അതിന് മറുപടി നൽകും. തികച്ചും സാങ്കേതികമായ വിഷയമാണിത്. ഡോക്ടർമാരുടെ സംഘടനകൾ തന്നെ അതിനോട് പ്രതികരിച്ചിട്ടുണ്ട്. അത് വിവാദമാക്കേണ്ട വിഷയമില്ല,’ വീണ ജോർജ് പറഞ്ഞു.
Post Your Comments