ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘സിനിമയ്ക്ക് വേണ്ടി പത്ത് കിലോ കുറപ്പിച്ചു, ഒരു ഫലവും ഉണ്ടായില്ല’: ശാലിന്‍ സോയ

കൊച്ചി: പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ. ബാലതാരമായി സിനിമയിലേക്കും സീരിയലിലും എത്തിയ താരം അവതാരക, സംവിധായക എന്നിങ്ങനെയും കഴിവ് തെളിയിച്ചു. അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകിയുമാണ് ശാലിന്‍.

ഇപ്പോൾ ഒരു അഭിമുഖത്തില്‍ തനിക്ക് സിനിമയില്‍ നിന്നുണ്ടായ ദുരനുഭവം താരം പങ്കുവച്ചതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരു സിനിമയില്‍ കാസ്റ്റ് ചെയ്ത് കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകള്‍ എല്ലാം നടത്തിയ ശേഷം തന്നെ ഒഴിവാക്കിയെന്നാണ് ശാലിന്‍ പറഞ്ഞത്. തമിഴ് സിനിമയില്‍ നിന്നാണ് അത്തരമൊരു അനുഭവം ഉണ്ടായതെന്നും താരം വ്യക്തമാക്കി.

ശാലിന്‍ സോയയുടെ വാക്കുകൾ ഇങ്ങനെ;

വിപണിയിൽ രണ്ട് കോടിയോളം വില വരുന്ന പാമ്പിൻ വിഷം വിൽപ്പന നടത്താൻ ശ്രമം: മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അറസ്റ്റിൽ

‘അവര്‍ കാസ്റ്റ് ചെയ്തു, അതിന്റെ സംവിധായകനും ഡിഒപിയും ഒക്കെയായി ഒരു ദിവസത്തെ ഒരു ഷൂട്ടും ഉണ്ടായിരുന്നു. നായിക വേഷമായിരുന്നു. ഒരു ഫുള്‍ ഡേ ഷൂട്ട് കഴിഞ്ഞ് എല്ലാവരും കയ്യടിച്ചൊക്കെയാണ് എന്നെ വിട്ടത്. കഥാപാത്രത്തിനായി പത്ത് കിലോ കുറയ്ക്കാന്‍ ആവശ്യപ്പെട്ട് എനിക്ക് ഡയറ്റ് ഒക്കെ തന്നു. വര്‍ക്ക്ഔട്ടില്‍ സഹായിക്കാന്‍ അവര്‍ തന്നെ ഒരു ട്രെയ്നറെയും വെച്ചു. പട്ടിണി കിടന്ന് കഷ്ടപ്പെട്ട് ഞാന്‍ പത്ത് കിലോ കുറച്ചു. പത്തിലോ പ്ലസ് ടുവിലോ പഠിക്കുന്ന സമയമാണ്.

പക്ഷേ ഇവര്‍ പിന്നീട് വിളിച്ചില്ല. അവരെ കോണ്‍ടാക്ട് ചെയ്യാനും ഒരു നിവൃത്തിയുണ്ടായിരുന്നില്ല. ഒടുവില്‍ അതിലെ ഒരു നടന്‍ വഴി ഷൂട്ട് തുടങ്ങിയതായി അറിഞ്ഞു. അവരോട് ചോദിച്ചപ്പോള്‍ അവര്‍ക്ക് ഒഴിവാക്കിയതിന് ഒരു റീസണും ഉണ്ടായിരുന്നില്ല. നമ്മള്‍ രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെട്ടിട്ട് ഒന്ന് പറയുക പോലും ചെയ്യാതെ ഒഴിവാക്കി. ഞാന്‍ അന്ന് ഒരുപാട് കരഞ്ഞു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button