KeralaLatest NewsNews

വിപണിയിൽ രണ്ട് കോടിയോളം വില വരുന്ന പാമ്പിൻ വിഷം വിൽപ്പന നടത്താൻ ശ്രമം: മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ അറസ്റ്റിൽ

മലപ്പുറം: വിപണിയിൽ രണ്ട് കോടിയോളം വില വരുന്ന പാമ്പിൻ വിഷം വിൽപ്പന നടത്താൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. പത്തനംതിട്ട കോന്നി സ്വദേശി പ്രതീപ് നായർ, കോന്നി ഇരവോൺ സ്വദേശി ടി പി കുമാർ, തൃശ്ശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി ബഷീർ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.

Read Also: കല്ലുവെട്ടി നടന്നവനെ കെ.എ.എസിലേക്കെത്തിച്ച മാഷ്, ഒരു നല്ല പെരുന്നാൾ സന്ദേശവുമായി കെ ടി ജലീൽ

പത്തനംതിട്ട അരുവാപുലം പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു ടി പി കുമാർ. കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവർ പിടിയിലായത്. ഒരു ഫ്‌ളാസ്‌കിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പിൻ വിഷം ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശിയായ ഒരാൾക്ക് പാമ്പിൻ വിഷം വിൽക്കാൻ വേണ്ടിയാണ് ഇവർ ലോഡ്ജിൽ എത്തിയതെന്നാണ് വിവരം. സംഭവത്തിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന് കൈമാറാനാണ് പോലീസിന്റെ തീരുമാനം.

Read Also: പിണറായി വിജയൻ രാഷ്ട്രീയക്കാരനല്ല, ലക്ഷണമൊത്ത കച്ചവടക്കാരനാണ്‌:  പികെ കൃഷ്ണദാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button