കോഴിക്കോട്: മുസ്ലിം ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. സമുദായ ഐക്യത്തിന് കരുത്തും, ഊര്‍ജ്ജവും നല്‍കുന്ന കാന്തപുരത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പി കെ അബ്ദുറബ് ഫേസ്ബുക്കില്‍ കുറിച്ചു.
Read Also: പനി ചികിത്സക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ്: നഴ്‌സിനെതിരെ നടപടി
‘സമുദായത്തിനകത്തും,സമുദായങ്ങള്‍ തമ്മിലും വിള്ളലുകള്‍ വീഴാതെ കാത്തു സൂക്ഷിക്കേണ്ട ബാധ്യത മതപണ്ഡിതന്‍മാര്‍ക്കുണ്ട്. കാന്തപുരം ആ കടമ നിറവേറ്റിയിരിക്കുന്നു. സമുദായ ഐക്യത്തിന് കരുത്തും, ഊര്‍ജ്ജവും നല്‍കുന്ന കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ നിലപാടിനെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ’, പി കെ അബ്ദുറബ് ഫേസ്ബുക്കില്‍ കുറിച്ചു.
മുസ്‌ലിം ലീഗും കാന്തപുരം വിഭാഗവും തമ്മില്‍ ഐക്യമുണ്ടാകണമെന്നാണ് തന്റെ അഭിലാഷമെന്ന് കാന്തപുരം പറയുന്നു. ലീഗ് അധ്യക്ഷനായി പാണക്കാട് സാദിഖലി തങ്ങള്‍ ചുമതലയേറ്റയുടനെ ലീഗ് സംഘടിപ്പിച്ച സുഹൃദ് സംഗമത്തില്‍ കാന്തപുരം പങ്കെടുത്തിരുന്നു. സമസ്ത ഇരുവിഭാഗവും ഒന്നിച്ചുപോകണം എന്നത് തന്റെ ജീവിതാഭിലാഷമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുമായി സംസാരിക്കാറുണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
Post Your Comments