Latest NewsNewsIndiaBusiness

എന്താണ് എച്ച്.ഡി.എഫ്.സിയുടെ ലൈഫ് സമ്പൂർണ ജീവൻ പദ്ധതി? നിങ്ങളുടെ സമ്പത്ത് വളർത്താൻ ചെയ്യേണ്ടത്

സാമ്പത്തിക ലോകത്ത്, ചെറിയ സമ്പാദ്യങ്ങളെ കാലക്രമേണ ഗണ്യമായ സമ്പത്താക്കി മാറ്റാൻ കഴിയും. ഈ സാമ്പത്തിക മാന്ത്രികവിദ്യയെ കോമ്പൗണ്ടിംഗ് എന്ന് വിളിക്കുന്നു. ഇതിന്റെ കഴിവ് തിരിച്ചറിയുന്നവർക്ക് ഭാവിയിൽ അതിന്റെ ഗുണം ലഭിക്കുകയും ചെയ്യുന്നു. കോമ്പൗണ്ടിംഗിലൂടെ എങ്ങനെ തുടർച്ചയായി ലാഭം ഉണ്ടാക്കുകയും, നിക്ഷേപം നടത്തുകയും ചെയ്യാമെന്ന് നോക്കാം. ഭാവിയിൽ ഇത് ഗണ്യമായ സാമ്പത്തിക നേട്ടത്തിലേക്കാണ് നിങ്ങളെ എത്തിക്കുക.

കോമ്പൗണ്ടിംഗ് എന്നാണ് ‘നിങ്ങളുടെ പണം കൂടുതൽ പണം ഉണ്ടാക്കുന്നു’ എന്ന് വേണം പറയാൻ. നിങ്ങളുടെ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന പലിശയാണിത്. അതായത്, 5% വാർഷിക പലിശ നിരക്കിലുള്ള ഒരു സേവിംഗ്സ് അക്കൗണ്ടിൽ നിങ്ങൾ 50,000 നിക്ഷേപിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. ആദ്യ വർഷം, നിങ്ങൾക്ക് 2,500 രൂപ പലിശയിനത്തിൽ ലഭിക്കും. അങ്ങനെ നിങ്ങളുടെ ആകെത്തുക 52,500 ആയി ഉയരും. രണ്ടാം വർഷത്തിൽ, നിങ്ങളുടെ പ്രാരംഭ നിക്ഷേപമായ 50,000 ന് മാത്രമല്ല പലിശ ലഭിക്കുക. ആദ്യ വർഷം നിങ്ങൾക്ക് ലഭിച്ച 2500 രൂപ പലിശയ്ക്കും പലിശ ലഭിക്കും. 165 രൂപയാണിത്. ഇത് കൂട്ടിയാൽ രണ്ടാം വർഷത്തിൽ നിങ്ങൾക്ക് പലിശയിനത്തിൽ മാത്രമായി 2,625 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് വരും. രണ്ട് വർഷം കൊണ്ട് മൊത്തം 55,125 രൂപ. കാലക്രമേണ, ഈ കോമ്പൗണ്ടിംഗ് പ്രോസസ് നിങ്ങൾക്ക് വലിയൊരു തുക സമ്പാദ്യമായി ലഭിക്കാൻ കാരണമാകും.

കോമ്പൗണ്ടിംഗിന്റെ യഥാർത്ഥ മാന്ത്രികത സ്ഥിരതയാണ്. നിങ്ങളുടെ പണം എത്രത്തോളം നിക്ഷേപിച്ചിരിക്കുന്നുവോ അത്രത്തോളം അത് വളരും. ഇവിടെയാണ് ക്ഷമയുടെയും അച്ചടക്കത്തോടെയുള്ള സമ്പാദ്യത്തിന്റെയും ശക്തി പ്രസക്തമാകുന്നത്. നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം സ്ഥിരമായി ലാഭിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ പണം ഭാവിയിൽ വലിയൊരു ധനശേഖരമായി വളരും.

HDFC ലൈഫ് സമ്പൂർണ ജീവൻ എന്താണ്?

HDFC ലൈഫ് സമ്പൂർണ ജീവൻ ഒരു ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ്. അത് സാമ്പത്തിക സംരക്ഷണം മാത്രമല്ല, ഇന്ത്യൻ സാഹചര്യത്തിന് തികച്ചും അനുയോജ്യമായ അച്ചടക്കമുള്ള സമ്പാദ്യത്തിലൂടെയും നിക്ഷേപത്തിലൂടെയും സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു. കോമ്പൗണ്ടിംഗിന്റെ ശക്തി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റാവുന്നതാണ്. HDFC ലൈഫ് സമ്പൂർണ ജീവൻ പദ്ധതിയുടെ നേട്ടങ്ങൾ എന്തൊക്കെ? എന്ന് നോക്കാം;

മരണ ആനുകൂല്യം: HDFC ലൈഫ് സമ്പൂർണ ജീവൻ നിങ്ങളുടെ കുടുംബത്തിന് ഒരു സുരക്ഷാ വല പോലെയാണ്. പോളിസി ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഈ പോളിസി ഡെത്ത് ബെനിഫിറ്റ് ആയി കണക്കാക്കപ്പെടും. ഇതിൽ നിങ്ങൾ ഇൻഷ്വർ ചെയ്ത തുക, പോളിസിയിൽ നിന്ന് നിങ്ങൾ സമ്പാദിച്ച ഏതെങ്കിലും അധിക പണം (നിങ്ങൾ ഇതിനകം നേടിയത് ഒഴികെ), നിങ്ങൾ നേടിയ ഏതെങ്കിലും ക്യാഷ് ബോണസ് (നിങ്ങൾക്ക് ഇതിനകം ലഭിച്ചതൊഴികെ) നോമിനിക്ക് ലഭിക്കും. നിങ്ങൾക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളുടെ പ്രിയപ്പെട്ടവർ സാമ്പത്തികമായി സുരക്ഷിതരാണെന്ന് ഉറപ്പാക്കാനുള്ള ഒരു മാർഗമാണിത്.

മെച്യൂരിറ്റി ബെനിഫിറ്റ്: നിങ്ങളുടെ പോളിസിയിൽ നിന്ന് എപ്പോൾ പണം സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള സൗകര്യം ഈ പ്ലാൻ നൽകുന്നു. രണ്ട് ഓപ്‌ഷനുകളുണ്ട്: ഒന്ന്- സമ്പൂർണ ജീവൻ 75, നിങ്ങൾക്ക് 75 വയസ്സാകുമ്പോൾ പണം പിൻവലിക്കാം. രണ്ട്- സമ്പൂർണ ജീവൻ 100, നിങ്ങൾക്ക് 100 വയസ്സാകുമ്പോൾ മുഴുവൻ തുകയും ലഭ്യമാകുന്നു. പോളിസി ആരംഭിക്കുമ്പോൾ തന്നെ നിങ്ങൾ തിരഞ്ഞെടുത്ത ഓപ്ഷൻ അടിസ്ഥാനമാക്കി പേഔട്ട് നേടുക.

സർവൈവൽ ബെനിഫിറ്റ്: പോളിസി സജീവമായിരിക്കുമ്പോൾ നിങ്ങളുടെ അതിജീവന ആനുകൂല്യങ്ങൾ എങ്ങനെ ലഭിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഈ പോളിസി നിങ്ങൾക്ക് നൽകുന്നു. പോളിസി ആദ്യം ലഭിച്ചപ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത ഗ്യാരണ്ടീഡ് ബെനിഫിറ്റ് ഓപ്ഷനെയും ബോണസ് ഓപ്ഷനെയും ആശ്രയിച്ചിരിക്കും നിങ്ങൾക്ക് ലഭിക്കുന്ന പേഔട്ട്. ഈ തിരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കി നിങ്ങളുടെ പ്രീമിയം തുകയും വ്യത്യാസപ്പെടും.

ചെറുതും സ്ഥിരവുമായ നിക്ഷേപങ്ങളെ കാലക്രമേണ, പ്രത്യേകിച്ച് ഇന്ത്യൻ സാഹചര്യത്തിൽ ഗണ്യമായ സമ്പത്താക്കി മാറ്റാൻ കഴിയുന്ന ഒരു സാമ്പത്തിക ആശയമാണ് കോമ്പൗണ്ടിംഗിന്റെ ശക്തി. സ്ഥിരമായ സമ്പാദ്യത്തിലൂടെയും ബുദ്ധിപൂർവമായ നിക്ഷേപ തിരഞ്ഞെടുപ്പുകളിലൂടെയും നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button