KeralaLatest NewsNews

നഗരമധ്യത്തിൽ കഞ്ചാവ് നിറഞ്ഞ കുറ്റിക്കാട്; ലോഡ്ജിന് പിന്നിൽ രണ്ട് മീറ്റർ നീളത്തിൽ പൂർണ്ണവളർച്ചയെത്തിയ ചെടികൾ കണ്ടെത്തി

വയനാട്: നഗരത്തിലെ സ്വകാര്യ ലോഡ്ജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പൂർണവളർച്ചയെത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. ചുങ്കം ഭാഗത്തുള്ള ഏഷ്യൻ ടൂറിസ്റ്റ് ഹോമിന് പുറകിലെ കുറ്റിക്കാടുകൾക്കിടയിൽ ആണ് ഏഴ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

രണ്ട് മീറ്റർ വരെ വലിപ്പമെത്തിയ കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. അതിൽ താഴെ വലിപ്പമുള്ള കഞ്ചാവ് ചെടികളും പ്രദേശത്തുണ്ടായിരുന്നു. എല്ലാ ചെടികളും ഉപയോഗിക്കാൻ പാകമായവയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്താമാക്കി.

ഇവ പൂർണമായും നശിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button