KozhikodeKeralaNattuvarthaLatest NewsNews

ആനക്കൊമ്പ് അഞ്ച് കഷണങ്ങളാക്കി മുറിച്ച് കടത്താൻ ശ്രമം: ആലപ്പുഴ സ്വദേശി പിടിയിൽ

ആലപ്പുഴ തൊണ്ടം കുളങ്ങര ചെമ്മുകത്ത് ശരതി(35)നെയാണ് പിടികൂടിയത്

കോഴിക്കോട്: ആനക്കൊമ്പ് കഷണങ്ങളുമായി യുവാവ് വനംവകുപ്പിന്‍റെ ഫ്ലൈയിംഗ് സ്ക്വാഡിന്റെ പിടിയിൽ. ആലപ്പുഴ തൊണ്ടം കുളങ്ങര ചെമ്മുകത്ത് ശരതി(35)നെയാണ് പിടികൂടിയത്.

ഇന്നലെ വൈകിട്ട് 3 മണിയോടെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിൽ വെച്ചാണ് ശരത് പടിയിലായത്. ഇയാളിൽ നിന്നും ചെറുകഷണങ്ങളായി മുറിച്ച നിലയിലാണ് ആനക്കൊമ്പ് കണ്ടെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഫ്ലൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് യുവാവ് പിടിയിലായത്.

Read Also : വൈദികൻ വീട്ടിലെത്തി പത്തുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്

ചെറിയ അഞ്ച് കഷണങ്ങളായി മുറിച്ച നിലയിലുള്ള ആനക്കൊമ്പ് ഇയാൾ കവറിലാക്കി കയ്യിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കോഴിക്കോട് ഇടനിലക്കാരന് കൈമാറാനായി ആലപ്പുഴയിൽ നിന്നും സുഹൃത്ത് കൊടുത്തു വിട്ടതായിരുന്നു ആനക്കൊമ്പെന്നാണ് ഇയാള്‍ പറയുന്നത്.

എന്നാല്‍, സുഹൃത്തിന് ഇത് എവിടെ നിന്ന് കിട്ടി എന്ന കാര്യത്തിൽ വ്യക്തതയില്ല. ശരത് ഇടനിലക്കാരനാണെന്നാണെന്നാണ് വിവരം. താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കിയ പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button