ഡൽഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിര്‍ദിഷ്ട ബില്ലിനെ പിന്തുണച്ച് ഓള്‍ ഇന്ത്യ ഷിയ വ്യക്തിനിയമ ബോര്‍ഡ്. സ്ത്രീകളോട് ചെയ്യുന്ന തെറ്റായ വിവാഹമോചനത്തെ എതിര്‍ക്കാനാണ് തീരുമാനമെന്ന് ബോര്‍ഡ് വ്യക്തമാക്കി. ഒരു വശത്ത് അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ബില്ലിനെ എതിര്‍ക്കുമ്പോഴാണ് ഷിയ ബോര്‍ഡിന്റെ നീക്കം.
‘ഷിയാ പേഴ്സണല്‍ ലോ ബോര്‍ഡ് മുത്തലാഖിനെ പൂര്‍ണ്ണമായും അപലപിക്കുന്നു. കാരണം കുട്ടികളുടെ ജീവിതം മുതലുള്ള രീതിയാണ്. മുത്തലാഖ് പറഞ്ഞുകൊണ്ട് വിവാഹമോചനം നേടുന്നു. ഒരാള്‍ മൂന്ന് ലക്ഷം തവണ തലാഖ് പറഞ്ഞാലും തലാഖ് നടക്കില്ലെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു’, മുത്തലാഖിനെ എതിര്‍ത്ത് അഖിലേന്ത്യ ഷിയ വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും ഷിയ മത നേതാവുമായ മൗലാന യാസൂബ് അബ്ബാസ് പറഞ്ഞു.
സ്ത്രീധന പീഡനത്തിനും ദുർമന്ത്രവാദത്തിനും ഇരയാക്കിയാതായി യുവതിയുടെ പരാതി: ഭര്‍തൃപിതാവ് അറസ്റ്റില്‍
വിവാഹമോചനം നേടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ഷിയ മത ഗുരുവും ഷിയ പേഴ്സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ യാസൂബ് അബ്ബാസ് പറഞ്ഞു. ഈ അവകാശത്തിന് കീഴില്‍ പെണ്‍കുട്ടികള്‍ക്കും വിവാഹമോചനം നടത്താം. സര്‍ക്കാര്‍ നിയമം ഉണ്ടാക്കിയെങ്കിലും അത് നടപ്പാക്കുന്നില്ലെന്ന് അഖിലേന്ത്യ ഷിയ പേഴ്സണല്‍ ലോ ബോര്‍ഡ് വക്താവും ജനറല്‍ സെക്രട്ടറിയും പറഞ്ഞു.
Post Your Comments