തിരുവനന്തപുരം:ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മെഡിക്കൽ കോളേജ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യത്തെ പിന്തുണച്ച് എംഎസ്എഫ്. ന്യായമായ ആവശ്യമാണെന്നും വിഷയം ചർച്ചയാക്കുന്നത് സംഘപരിവാറാണെന്നും എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ തൊഹാനി പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയ കത്തെങ്ങനെ പുറത്ത് പോയെന്ന് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഒരു കൂട്ടം എംബിബിസ് വിദ്യാർത്ഥിനികൾ നൽകിയ കത്ത് പുറത്ത് വന്നത്.
മദ്യലഹരിയിൽ മൊബൈൽ ഫോൺ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
എന്നാൽ, ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് അനുവദിക്കണമെന്ന എംബിബിസ് വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെ ഐഎംഎ രംഗത്തെത്തി. തിയേറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡങ്ങളാണെന്നും മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും ഐഎംഎ വ്യക്തമാക്കി.
Post Your Comments