Latest NewsNewsIndia

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൽ തബ്ലീഗ് പ്രവര്‍ത്തകരുടെ പങ്ക് വളരെ കുറവ്; വിദേശീയരായ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കണം;- എസ് ഡി പി ഐ

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണക്കാരായ തബ്ലീഗ് ജമാ അത്തിന് പിന്തുണയുമായി എസ്ഡിപിഐ. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൽ തബ്ലീഗ് പ്രവര്‍ത്തകരുടെ പങ്ക് വളരെ കുറവാണെന്ന് എസ് ഡി പി ഐ പറഞ്ഞു.

നിലവിൽ ഇന്ത്യയിലുള്ള വിദേശീയരായ തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി ആവശ്യപ്പെട്ടു.

തബ്ലീഗ് പ്രവര്‍ത്തകരിലെ ബഹുഭൂരിഭാഗം പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് പ്രാര്‍ഥനാ സമ്മേളനവും അതില്‍ പങ്കെടുത്ത് രാജ്യത്ത് യാത്ര ചെയ്തവരും കോവിഡ് വ്യാപനത്തില്‍ ബോധപൂര്‍വം പങ്കാളികളല്ലാത്തതിനാല്‍ തന്നെ അവരെ കുറ്റവാളികളായി കണക്കാക്കരുത്. ഫൈസി പറഞ്ഞു.

ALSO READ: കോവിഡിനെതിരെ പോരാടി മരിച്ചു; പോലീസ് ഉദ്യോഗസ്ഥന്‍ ചന്ദ്രകാന്ത് പെന്‍ഡുര്‍ക്കറിന്റ കുടുംബത്തിന് അനുശോചനം അറിയിച്ച് മുംബൈ പോലീസ്

തബ്ലീഗ് പ്രവർത്തകരെക്കുറിച്ച് നടത്തിയ വിദ്വേഷപരമായ പ്രചാരണങ്ങള്‍ക്കും അവരിലുണ്ടാക്കിയ മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ക്കും മാപ്പ് പറയുകയാണ് വേണ്ടത്. എന്നാൽ അതിനു പകരം കേന്ദ്രസര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും ഇന്ത്യക്കാരും വിദേശീയരുമായ തബ്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള വേട്ട തുടരുകയാണെന്നും എസ്ഡിപിഐ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button